Thursday 10 November 2011


















ആരാമസന്ധ്യയില്‍ ...
വിലയ്ക്കുവാങ്ങിയ നിന്‍മെയ്യില്‍ മയങ്ങിഞാന്‍..
ഓര്‍ക്കുന്നു പ്രിയേ എന്‍ ക്ഷെണികഭൂതം ..
നീ ..കണ്ട എനിക്കുമപ്പുറം.
നീ കണ്ട എന്‍കിതപ്പിനുമപ്പുറം..
ഓര്‍ക്കുന്നു പ്രിയേ..എന്‍ ക്ഷെണികഭൂതം  

നിരവധി നാരികള്‍ നടമാടിയ എന്‍ -
ജീവിതക്കടലിനുമപ്പുറം..
നിന്മേനി പകരുന്ന ചൂടിന്നുമപ്പുറം..
ഓര്‍ക്കുന്നു പ്രിയേ..എന്‍ ശിഥിലഭൂതം.

ഈറന്‍ മഴച്ചാര്‍ത്തിലാകെ നനഞ്ഞനിന്‍- 
ചുരുള്‍ക്കൂന്തല്‍ മാടിയമുഖവുമായി.. 
എന്‍ മുന്നിലണഞ്ഞതും 
അതിലോലമാമീ നാണം നിന്നെപ്പൊതിഞ്ഞതും..
ഓര്‍ക്കുന്നു പ്രിയേ എന്‍ പ്രണയഭൂതം..

അതിലോലമാം നിന്‍നാഭിനുകരവെ..
പാലാഴിപാടുന്ന പാട്ടുഞാന്‍ കേള്‍ക്കവേ..
ഓര്‍ക്കുന്നു പ്രിയേ എന്‍ പ്രണയഭൂതം..



7 comments:

  1. ഞാന്‍ തന്നെയാവട്ടെ ആദ്യ ഫോളോവറും ആദ്യ ‘കമന്‍ററും’. നല്ല സമംരംഭം. എല്ലാ വിധ ആശംസകളും നേരുന്നു. എഴുത്ത് തുടരുക.
    please remove word verification, it is so irritating one.

    ReplyDelete
  2. സമയം കിട്ടുമ്പോള്‍ ഇവിടെയൊക്കെ ഒന്ന് വരണേ
    http://mrvtnurungukal.blogspot.com/

    ReplyDelete
  3. അഭിപ്രായത്തിനു വളരെ നന്ദി ............
    ഞാന്‍ ഒരു തുടക്കക്കാരനാണ് ഇനിയുള്ള പോസ്റ്റുകളില്‍ തെറ്റുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കാം ..

    ReplyDelete
  4. എന്റെ അറിവില്ലായ്മ് കൊണ്ടാണോ എന്നറിയില്ല..എനിക്ക് എല്ലാ വാക്കുകളും മനസിലായില്ല..നന്നായിട്ടുണ്ട്..എഴുത്ത് തുടരുക..

    ReplyDelete
  5. കാൽ‌പ്പനികഭൂതം.. കവിത കൊള്ളാം.

    ReplyDelete
  6. ക്ഷണികം..
    മ്, കൊള്ളാം-ഇഷ്ടപ്പെട്ടു ഭൂതങ്ങളെ..!

    ReplyDelete